വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസിലെ എ. താജുന്നീസ പ്രസിഡന്റായേക്കും. ഇവിടെ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ഭരണ സമിതിയിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല.
14 അംഗ ഭരണസമിതിയിൽ 7 സീറ്റുകൾ നേടിയ വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് സ്ഥാനാർത്ഥിയാകും പ്രസിഡന്റ്. കഴിഞ്ഞ ഭരണ സമിതിയംഗം കൂടിയാണ് താജുന്നീസ. വൈസ് പ്രസിഡന്റായി
എൻ. ബിഷ്ണുവിനെയും പരിഗണിക്കുന്നു.
20 ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പ്രസിഡന്റ് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനാർത്ഥികളെ ഔദ്യോഗിമായി തിരഞ്ഞെടുക്കും. ബി.ജെ.പിക്ക് 5 സീറ്റാണുള്ളത്. എൽ.ഡി.എഫിന് രണ്ടും. ബി.ജെ.പിയാകും ഇക്കുറി പ്രതിപക്ഷ നേതൃസ്ഥാനത്ത് വരിക. രണ്ട് പേർ മാത്രമുള്ളത് കൊണ്ട് എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനാർത്ഥി ഉണ്ടാകില്ല.