കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതും പരിപാടികളിൽ സഹായിക്കുന്നതുമായ ജില്ലയിലെ മികച്ച മൂന്ന് എൻ.എസ്.എസ്., എൻ.സി.സി, എസ്.പി.സി യൂണിറ്റുകൾക്ക് സഹചാരി പദ്ധതി പ്രകാരം അവാർഡിനായി അപേക്ഷ ക്ഷണിച്ചു.
2019-20 വർഷത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച യൂണിറ്റുകളിൽനിന്ന് സ്ഥാപന മേധാവി ശുപാർശ ചെയ്ത അപേക്ഷകൾ രേഖകൾ സഹിതം 22 നു മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ലഭിക്കണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0480 2425377.