കൊച്ചി: തൊഴിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ (1999 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ 31വരെ) സീനിയോരിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾക്കു സീനിയോരിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചു. ഉദ്യോഗാർത്ഥികൾ തൊഴിൽ രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡു സഹിതം അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ പുതുക്കണം. 2020 ജനുവരി ഒന്നുമുതൽ തൊഴിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ 2021 മേയ് 31 വരെയും സമയം അനുവദിച്ചു.