വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആകെയുളള 14 വാർഡുകളിൽ എൽ.ഡി.എഫ് 10 സീറ്റുകൾ നേടി നിലവിലുണ്ടായിരുന്ന യു.ഡി.എഫ് ഭരണസമിതിയെ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു. യു.ഡി.എഫ് 4 സീറ്റുകളിലൊതുങ്ങി. 2015-ൽ യു.ഡി.എഫിന് 8 സീറ്റും എൽ.ഡി.എഫിന് 6 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. യു.ഡി.എഫ് ഭരണസമിതി അധികാരമേറ്റ് അല്പനാൾ കഴിഞ്ഞ സമയത്ത് യു.ഡി.എഫിലെ ഒരംഗം മരണപ്പെട്ടതോടെ ബൈ ഇലക്‌ഷനിൽ നേരത്തെ എൽ. ഡി.എഫിൽ മത്സരിച്ചുതോറ്റ സ്ഥാനാർത്ഥി വീണ്ടും മത്സരിച്ച് വിജയിച്ചതോടെ യു.ഡി.എഫിനും എൽ.ഡി.എഫിനും 7ഉം 7ഉം സീറ്റുകൾ തുല്യതയിലായി. എന്നാൽ ഭരണസമിതി കോൺഗ്രസ് തന്നെ തുടർന്നുവരികയായിരുന്നു. ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെങ്കിൽ 8 പേരുടെയെങ്കിലും ഭൂരിപക്ഷം വേണമായിരുന്നു. എൽ.ഡി.എഫിന് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവി നൽകിയതോടെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് മുതിരാതെ പിൻ വാങ്ങുകയായിരുന്നു. തുടർന്ന് യു.ഡി.എഫ് ഭരണം മുന്നോട്ടു പോകുകയായിരുന്നു. അട്ടിമറി വിജയത്തിലൂടെയാണ് എൽ.ഡി.എഫ് ഇത്തവണ ഭരണം പിടിച്ചെടുത്തത്. നിലവിലെ യു.ഡി.എഫ് ഭരണസമിതിയിലെ പ്രസിഡന്റായിരുന്ന അസിൻ ഹുസൈൻ ഒരുവോട്ടിനാണ് പരാജയപ്പെട്ടത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ സുജി ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ പ്രശോഭന, വൈസ് പ്രസിഡന്റ് ഗീത. പി എന്നിവർ പരാജയപ്പെട്ടതിൽ പ്രമുഖരാണ്. ഇളപ്പിൽ വെട്ടൂർ വാർഡുകളിൽ സി.പി.എം ഉം സി.പി.ഐ ഉം പരസ്പരം മത്സരിച്ചിരുന്നു. ഇളപ്പിലിൽ സി.പി.ഐ ഉം വെട്ടൂരിൽ കോൺഗ്രസ്സുമാണ് വിജയിച്ചത്.ബി.ജെ.പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.വിജയിച്ച മുന്നണി ,വാർഡ്,വിജയി ,ഭൂരിപക്ഷം ചുവടെ.എൽ.ഡി.എഫ്.-ടൂറിസ്റ്റ് ബംഗ്ലാവ്- നാസിമുദ്ദീൻ-161,അക്കര വിള- കബീർ-215,പുത്തൻചന്ത- ബിനു- 241,ഇളപ്പിൽ- രമ്യ കപൂർ-138,നേതാജി- ഷീജ -153,കഴുത്തും മൂട്- സുനിൽ-267,വിളബ്ഭാഗം-എമിലി15,പ്ലാവഴികം-വിജയകുമാർ-187,റാത്തിക്കൽ-താഹ-1,ചൂളപുര-സജിത-61,യു.ഡി.എഫ്-.പെരുമം-നസീല-101,വലയന്റെകുഴി-ലൈല-69,വെട്ടൂർ-സോമരാജൻ-104,തെങ്ങറ- ബിന്ദു-116