varghese-george

തിരുവനന്തപുരം: പ്രാദേശികമായി ശക്തിയുള്ള മതേതര പാർട്ടികളെ ചേർത്ത് മുന്നണി വിശാലമാക്കിയത് ഇടത് മുന്നണിക്ക് സഹായകമായെന്ന് എൽ.ജെ.ഡി ദേശിയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് അഭിപ്രായപ്പെട്ടു. മതേതര പാർട്ടികളെ ചേർത്ത് ഇടതു ജനാധിപത്യ മുന്നണിയുടെ സാമൂഹ്യ അടിത്തറ വികസിപ്പിച്ചു.

സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പൗരാവകാശ നിയമത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തിയതിലൂടെ മതേതര ജനവിഭാഗങ്ങളുടെ പിന്തുണ കൂടുതലായി ആർജ്ജിക്കാനും എൽ.ഡി.എഫിന് കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ എൽ.ഡി.എഫ് വിജയിച്ചിട്ടും പരാജയത്തിന്റെ കാഠിന്യം കാണാൻ യു.ഡി.എഫിന് സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.