കൊച്ചി: കാക്കനാട് സൈനിക റസ്റ്റ് ഹൗസിൽ മുഴുവൻസമയ കെയർടേക്കർ തസ്തികയിൽ താത്കാലിക നിയമനത്തിന് വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജോലിസ്ഥലത്ത് താമസിച്ച് ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം. അപേക്ഷകൾ സൈനികക്ഷേമ ഓഫീസർ, സിവിൽ സ്‌റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിലോ നേരിട്ടോ 31നു മുമ്പ് ലഭിക്കണം. ഫോൺ: 0484 2422239.