കൊച്ചി: കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും സംശയനിവാരണത്തിനുമായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു. കാമ്പയിൻ പാരന്റിംഗ് തുടർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വെബിനാർ പരമ്പര 19ന് ആരംഭിക്കും.
പോസിറ്റീവ് പാരന്റിംഗ് എന്ന വിഷയത്തിൽ 19ന് വൈകിട്ട് ഏഴിന് മന:ശാസ്ത്ര വിദഗ്ദ്ധൻ ഡോ. ടി.വി. അനിൽകുമാർ ക്ലാസെടുക്കും. ഡബ്ല്യു.സി.ഡി കേരള യൂട്യൂബ് ചാനലിൽ തത്സമയ സംപ്രേഷണമുണ്ടാകും. രക്ഷിതാക്കളുടെ സംശയങ്ങൾക്ക് വിദഗ്ദ്ധർ വാട്സാപ്പിലൂടെയും മറുപടി നൽകും. ഫോൺ: 8281899479.