
തിരുവനന്തപുരം: കൊല്ലം കോർപ്പറേഷനിൽ രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ 17 അധിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് കൂടുതൽ പേരെ നിയമിക്കുന്നത്. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറായി കാസർകോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനെ നിയമിക്കും. മൂന്നുവർഷമാണ് കാലാവധി.
വിവിധ സർക്കാർ ഡന്റൽ കോളേജുകളിൽ 32 തസ്തികകൾ (അസിസ്റ്റന്റ് പ്രൊഫസർ 9, അസോസിയേറ്റ് പ്രൊഫസർ 22, പ്രൊഫസർ 1) സൃഷ്ടിക്കാനും 16 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ അസോസിയേറ്റ് പ്രൊഫസർ തസ്തികകളാക്കി ഉയർത്താനും തീരുമാനിച്ചു.