
കല്ലമ്പലം: കിണറ്റിൽ അകപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. കരവാരം പഞ്ചായത്തിൽ ചങ്ങാട്ട് ക്ഷേത്രത്തിന് സമീപം പുതുവൽവിള വീട്ടിൽ വനജാക്ഷി അമ്മ (87) യാണ് കഴിഞ്ഞദിവസം വൈകിട്ട് കിണറ്റിൽ അകപ്പെട്ടത്. തുടർന്ന് നാട്ടുകാർ ആറ്റിങ്ങൽ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അവരെത്തി കിണറ്റിൽ നിന്നും വയോധികയെ രക്ഷപ്പെടുത്തുകയുമായിരുന്നു. സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ മധുസൂദനൻ നായർ, ശ്രീരൂപ്, രജീഷ്, സജീം, ശ്രീരാഗ്, ഉജേഷ്, പ്രമോദ്, അഷ്റഫ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.