
തിരുവനന്തപുരം: ഡൽഹി കർഷക സമരത്തിന് പിന്തുണയർപ്പിച്ച് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10.30ന് സെക്രട്ടേറിയറ്റ് പടിയ്ക്കൽ കർഷകജ്വാല സമരം നടത്തും. അങ്കമാലി, ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളിലേയും കോതമംഗലം,ഇടുക്കി,പാല, കാഞ്ഞിരപ്പള്ളി രൂപതകളിലേയും പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സെക്രട്ടറി ഡോ.ജോസ്‌കുട്ടി ജെ ഒഴുകയിൽ അറിയിച്ചു.