
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളുടെ സിലബസ് പകുതിയായി ചുരുക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറിയിൽ പ്രധാന വിഷയങ്ങളുടെ ക്ലാസുകൾഓൺലൈനായി പകുതി പോലും തീർക്കാനായിട്ടില്ല. ജനുവരി മുതൽ ക്ലാസുകൾ തുടങ്ങിയാൽ തന്നെ സിലബസിന്റെ അമ്പതു ശതമാനം പോലും പഠിപ്പിക്കാൻ കഴിയില്ല. പ്രാക്ടിക്കൽ വിഷയങ്ങൾ ഇതുവരെ ചെയ്തിട്ടില്ല. രണ്ടു മാസം കൊണ്ട് അവ പകുതി പോലും കുട്ടികൾക്ക് ചെയ്യാൻ കഴിയില്ല. ഈ സാഹചര്യത്തിൽ സിലബസ് കുറയ്ക്കുന്നതാണ് പ്രായോഗികമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺ കുമാർ, ജനറൽ സെക്രട്ടറി എസ്.മനോജ്, ട്രഷറർ കെ.എ. വർഗീസ് എന്നിവർ അറിയിച്ചു.