kerala

തിരുവനന്തപുരം: പി.എസ്.സിയുടെ 52 തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനം. ഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ എക്സ് റേ ടെക്നീഷ്യൻ വിവിധ ജില്ലകളിൽ മലയാളം മീഡിയം ഹൈസ്‌കൂളിൽ മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഹൈസ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ ഡ്രോയിംഗ് ടീച്ചർ, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ, വിവിധ വകുപ്പുകളിൽ (എൻ.സി.സി., ടൂറിസം, എക്‌സൈസ്, പൊലീസ്, എസ്.ഡബ്ല്യു.ഡി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പുകൾ ഒഴികെ) വിവിധ ജില്ലകളിൽ ഡ്രൈവർ. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ മാത്തമാറ്റിക്സ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ തുടങ്ങി നിരവധി തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് പുറപ്പെടുവിക്കുന്നത്.