
തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായിരുന്ന പ്രൊഫ. ലോപ്പസ് മാത്യു വിരമിച്ചു. പി.എസ്.സി. ആസ്ഥാന ഓഫീസിലെ മൾട്ടിപർപ്പസ് ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ. എം.കെ. സക്കീർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സി. അംഗങ്ങളായ ആർ. പാർവതീ ദേവി, സുരേശൻ സി. എന്നിവർ ആശംസകളർപ്പിച്ചു. അഡീഷണൽ സെക്രട്ടറി ലിമാന്റലി സക്കറിയ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അനിത. എസ്, അഡിഷണൽ സെക്രട്ടറി വി.ബി. മനുകുമാർ എന്നിവർ പങ്കെടുത്തു.