കഴക്കൂട്ടം: അണ്ടൂർക്കോണത്ത് പതിനെട്ടിൽ 9 സീറ്റ് നേടിയ എൽ.ഡി.എഫ് ഇരുപത്തിഅഞ്ച് വർഷത്തിന് ശേഷം ഭരണം പിടിച്ചെടുത്തു. എൽ.ഡി.എഫ് മുൻപ് ഭാരിച്ച ഒന്നര വർഷത്തെ കാലയളൊഴിച്ചാൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളം യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്നു അണ്ടൂർക്കോണം. പള്ളിപ്പുറം, ആലുംമൂട്, പള്ളിച്ചവീട്, പറമ്പിൽപാലം, കൊയ്ത്തൂർക്കോണം , കുന്നിനകം, അണ്ടൂർക്കോണം, മൈതാനി, തെക്കേവിള എന്നി വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ മാജിത, മാലിക്ക്, സിത്താര, അഡ്വ. എം. ആർ.റഫീക്ക്, ഹരികുമാർ, സോമൻ, വൈഷ്ണ, സണ്ണികുമാർ, മണിമധു എന്നിവർ വിജയിച്ചു. ശ്രീപാദം, കരിച്ചാറ, വെള്ളൂർ, കണ്ടൽ, വലിയവീട് എന്നി വാർഡുളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായ മുരളീധരൻനായർ, അനുജ അനീഷ്, അ‍ർച്ചന, കൃഷ്ണൻകുട്ടി, ബുഷറാനവാസ് എന്നിവരും വിജയം നേടി. പാച്ചിറയിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.ഡി.പി സ്ഥാനാർത്ഥിയായ ഹസീനാ അൻസറും വിജയിച്ചു.