bheema

തിരുവനന്തപുരം: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമയുടെ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, അടൂർ, കാസർകോട് ഷോറൂമുകളിൽ ക്രിസ്മസ് - ന്യൂ ഇയർ ഫെസ്റ്റിന് തുടക്കമായി. ജനുവരി 3 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം, സിൽവർ ആഭരണങ്ങളുടെ കൂടുതൽ വൈവിദ്ധ്യങ്ങളാണ് ഭീമ ഒരുക്കിയിരിക്കുന്നത്. കൂടാതെ ആകർഷകങ്ങളായ ഓഫറുകളുമുണ്ട്.

കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന ഷോറൂമുകളിൽ ഉപഭോക്താക്കൾക്ക് അനുയോജ്യമായ സമയം നേരത്തെ ബുക്ക് ചെയ്ത് പർച്ചേസിനെത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ സീസണിൽ പർച്ചേസ് ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 30 ശതമാനം വരെ ഇളവും, ഫെസ്റ്റിവൽ സീസണിൽ പർച്ചേസ് ചെയ്തവർക്ക് 2021 ജനുവരി 15 മുതൽ ഫെബ്രുവരി 28 വരെയുള്ള സമയത്തിനിടയിൽ ചെയ്യുന്ന രണ്ടാമത്തെ പർച്ചേസിന് 50 ശതമാനം വരെ ഇളവും ഉണ്ടായിരിക്കും. ഡയമണ്ട് കാരറ്റിന് 12,000 രൂപ വരെ ഇളവ് ലഭിക്കും.

മൂന്ന് ശതമാനം മുതലുള്ള പണിക്കൂലിയാണ് മറ്റൊരു പ്രത്യേകത. ഭീമയിൽ നിന്ന് വാങ്ങിയ സ്വർണാഭരണങ്ങളും, 916 ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളും, 22 കാരറ്റ് ഗൾഫ് ഗോൾഡും വിലയിലും തൂക്കത്തിലും കുറവില്ലാതെ എക്സ്ചേഞ്ച് ചെയ്യാം. ഇതിന് പുറമെ വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും 10 ശതമാനം അഡ്വാൻസിൽ മൂന്ന് മാസം വരെ കാലാവധി ലഭ്യമാകുന്ന അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഡ്വാൻസ് ബുക്കിംഗ് പ്രകാരം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ, വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം. യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരമായ കളക്ഷനും സംശുദ്ധമാർന്ന ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളും 92.5 ഹാൾമാർക്ക്ഡ് വെള്ളി ആഭരണങ്ങളും ഗിഫ്റ്റുകളും ഫെസ്റ്റിന് പകിട്ടേകും.

ഇപ്പോൾ ഭീമയിലെ ആഭരണങ്ങൾ വീട്ടിലിരുന്നും സ്വന്തമാക്കാം. വീഡിയോ കോളിംഗ് വഴിയോ www.bhimajewellery.com എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ഷോപ്പിലൂടെയോ BHIMA PURE - APP സൗകര്യത്തിലൂടെയോ പർച്ചേസ് ചെയ്യാം. ഇപ്രകാരമുള്ള പർച്ചേസുകൾക്കും ക്രിസ്മസ് - ന്യൂ ഇയർ ഫെസ്റ്റിന്റെ ഓഫറുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കോളിംഗ് ബുക്ക് ചെയ്യാനും 8547772777 (തിരുവനന്തപുരം), 902018 8777 (ആറ്റിങ്ങൽ‌), 9495939777 (പത്തനംതിട്ട), 8547872777 (അടൂർ), 9495509777 (കാസർഗോഡ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.