kerala-legislative-assemb

തിരുവനന്തപുരം: ഫെബ്രുവരി മാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് കേരളം നീങ്ങുമെന്ന സൂചന നൽകിക്കൊണ്ട് പിണറായി വിജയൻ സർക്കാർ ഇടക്കാല ബഡ്ജറ്റ് ജനുവരി 15ന് അവതരിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി ജനുവരി എട്ടിന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു. എട്ടിന് രാവിലെ 9ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാവും തുടക്കം.

11 മുതൽ 13വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. 14ന് നിയമനിർമ്മാണമടക്കമുള്ള മറ്റ് കാര്യപരിപാടികളാവും. 15ന് രാവിലെ 9ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിക്കും. 18 മുതൽ 20വരെയാണ് ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച. നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസ്സാക്കി 28ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയാനാണ് ധാരണ.

സ്പീക്കർക്കെതിരെയടക്കം അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം ബഹളം തുടർന്നാൽ സഭ നേരത്തേ പിരിയേണ്ടി വരും.