
ശാസ്താംകോട്ട: പളളിശ്ശേരിക്കൽ കൊപ്പാറയിൽ മുക്കിൽ പി.ഡി.പി.യുടെ ആംബുലൻസ് കത്തിച്ചു. തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നടന്ന ആഹ്ലാദ പ്രകടനത്തിൽ പി.ഡി.പി- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും ഇരു വിഭാഗത്തിലെയും പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഡ്രൈവറുടെ വീട്ടിലെ ഷെഡിൽ കിടന്നിരുന്ന പി.ഡി.പി പ്രവർത്തകരുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് കത്തിച്ചത്. വീടിന്റെ ഭാഗത്തും തീ പടർന്നിട്ടുണ്ട്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പി.ഡി.പി ആരോപിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.