ksrtc

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് കെ.എസ്.ആർ.ടി.സി നിറുത്തിവച്ച മുഴുവൻ സർവീസുകളും ഇന്നുമുതൽ പുനഃരാരംഭിക്കുമെന്ന് എം.ഡി. ബിജു പ്രഭാകർ അറിയിച്ചു. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓടിക്കുന്ന സംവിധാനം നിലനിറുത്തും. ക്രിസ്മസ്, പുതുവത്സര പ്രത്യേക ബസുകൾ 21 മുതൽ ജനുവരി നാലുവരെ ഉണ്ടാകും. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽ നിന്ന് ബംഗളൂരുവിലേക്ക് സൂപ്പർ ഡീലക്സ് ബസുകളുണ്ടാകും. ചെന്നൈ -തിരുവനന്തപുരം റൂട്ടിൽ (നാഗർകോവിൽ) സൂപ്പർ ഡീലക്സ് ബസും പ്രഖ്യാപിച്ചു. ഇവയുടെ റിസർവേഷൻ ഓൺലൈനിൽ ലഭ്യമാണ്.