
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടുനിലയിൽ തലസ്ഥാന ജില്ലയിലെ 14 മണ്ഡലങ്ങളിൽ 12 എണ്ണവും എൽ.ഡി.എഫിനൊപ്പം. നെയ്യാറ്റിൻകര മണ്ഡലത്തിൽ യു.ഡി.എഫും നേമത്ത് ബി.ജെ. പിയുമാണ് മുന്നിൽ. ചിറയിൻകീഴ്,ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, തിരുവനന്തപുരം, കഴക്കൂട്ടം,വട്ടിയൂർക്കാവ്,പാറശാല,കോവളം,വർക്കല,കാട്ടാക്കട എന്നീ മണ്ഡലങ്ങളാണ് എൽ.ഡി.എഫിനൊപ്പമുള്ളത്. ഇതിൽ കോൺഗ്രസ് എം.എൽ.എമാരായ ശബരിനാഥന്റെ മണ്ഡലമായ അരുവിക്കര, വി.എസ്. ശിവകുമാറിന്റെ മണ്ഡലമായ തിരുവനന്തപുരം, എ.വിൻസെന്റിന്റെ മണ്ഡലമായ കോവളം എന്നിവ എൽ.ഡി.എഫിനൊപ്പമായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇടതുപക്ഷ എം.എൽ.എ കെ.ആൻസലന്റെ മണ്ഡലമായ നെയ്യാറ്റിൻകര യു.ഡി.എഫിനൊപ്പമായി .ഒ.രാജഗോപാലിന്റെ നേമം മണ്ഡലത്തിൽ ബി.ജെ.പി തന്നെയാണ് മുന്നിലുള്ളത്. മണ്ഡലങ്ങളിലെ അന്തിമ വിശകലനം പുറത്തുവരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കും.