perambra

പേരാമ്പ്ര: പേരാമ്പ്രയിൽ വീണ്ടും കോട്ടകൾ ചുവപ്പിച്ച് എൽ.ഡി.എഫ്. പേരാമ്പ്ര ബ്ലോക്കിൽ യു.ഡി.എഫ് ഭരണത്തിൽ ആകെ ഉണ്ടായിരുന്ന ഗ്രാമപഞ്ചായത്തും എൽ.ഡി.എഫ് പിടിച്ചെടുത്തു .ചക്കിട്ടപ്പാറ നൊച്ചാട് ഗ്രാമപഞ്ചായത്തുകളിൽ വൻ മുന്നേറ്റം നടത്തുകയും ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 19ൽ 15 കൂത്താളി ഗ്രാമപഞ്ചായത്തിൽ 13 ൽ 9 ചങ്ങരോത്ത് പഞ്ചായത്തിൽ 19ൽ 10 ഉം സീറ്റുകൾ എൽ.ഡി.എഫ് നേടി. നൊച്ചാട് പഞ്ചായത്തിൽ ആകെയുള്ള 17 ൽ ഒരു സീറ്റു കൊണ്ട് യു.ഡി.എഫിന് തൃപ്തിപ്പെടേണ്ടി വന്നു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ആകെയുള്ള 15 ൽ 8 ഉം കായണ്ണ ഗ്രാമ പഞ്ചായത്തിൽ 12 ൽ 9, ചക്കിട്ടപാറയിൽ പതിനഞ്ചിൽ പത്തും 15ൽ 10 സീറ്റുകളും നേടിയാണ് എൽ.ഡി.എഫ് പടയോട്ടത്തിന് തദ്ദേശ തിരഞ്ഞെടുപ്പിന് പരിസമാപ്തി ആയത്. പേരാമ്പ്ര ബ്ലോക്കിലെ പതിമൂന്ന് ഡിവിഷനുകളിൽ ഒൻപതിലും ആധിപത്യം ഉറപ്പിച്ചാണ് എൽ.ഡി.എഫ് തുടർ ഭരണം നിലനിർത്തിയത്. ആവള ഡിവിഷൻ എരവട്ടൂർ, മുതുകാട്, കൂത്താളി, പേരാമ്പ്ര, കായണ്ണ, നൊച്ചാട്, കൽപത്തൂർ, ചെറുവണ്ണൂർ, എന്നീ ഡിവിഷനുകളാണ് എൽ.ഡി.എഫ് വിജയിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തുടർ ഭരണത്തിലേക്ക് നീങ്ങുന്നത്. മേഖലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വൻ ഭൂരിപക്ഷം നില നിർത്തിയാണ്. എൽ.ഡി.എഫ് കോട്ട ഉറപ്പിച്ചത്. ആകെയുണ്ടായിരുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്തും പിടിച്ചെടുത്തു.