un-women

തിരുവനന്തപുരം: സംസ്ഥാനത്തെ ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങളിൽ ഐക്യരാഷ്ട്രസഭയും പങ്കാളിയാകുന്നു. ഇതിന്റെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ 21ന് വൈകിട്ട് മൂന്നിന് ക്ളിഫ്ഹൗസിൽ ജെൻഡർ പാർക്ക് സി.ഇ.ഒ ഡോ. പി.ടി.എം. സുനീഷ്, യു.എൻ. വിമൻ ഡെപ്യൂട്ടി റെപ്രസന്റേറ്റീവ് നിഷ്‌ത സത്യം എന്നിവർ ഒപ്പുവയ്ക്കും.

മന്ത്രി കെ.കെ. ശൈലജ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ സംബന്ധിക്കും. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കും പാർക്കിന്റെ പ്രവർത്തനം വ്യാപിപ്പിച്ച് 'സൗത്ത് ഏഷ്യൻ ഹബ്ബ്' ആക്കിമാറ്റാനാണ് യു.എൻ. വിമൻ ലക്ഷ്യമിടുന്നത്. കോഴിക്കോട് ജെൻഡർ പാർക്ക് കാമ്പസ് വികസനത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ആൻഡ് ഡെവലപ്‌മെന്റിൽ 'ജെൻഡർ ഡേറ്റ സെന്റർ" സ്ഥാപിക്കാനും യുഎന്നിന് താത്‌പര്യമുണ്ട്.