1

നെയ്യാറ്റിൻകര: കൂട്ടപ്പന അവണാകുഴി ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതായി പരാതി.

അവണാകുഴിയിൽ റോഡ് നിർമ്മിച്ചിട്ടും ഓട നിർമ്മിക്കാത്തതാണ് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കമുകിൻകോട് ബഥനി കോൺവെന്റിന് സമീപമുളള വെൺപകൽ റോഡ് ഭാഗത്തേക്കാണ് ഓട ഇല്ലാത്തതുകാരണം മഴവെളളം ഒലിച്ചിറങ്ങുന്നത്. ഇപ്പോൾ കൊടങ്ങാവിള മുതൽ ചെമ്പൻകുളം വരെയാണ് ഓട നി‌ർമ്മിച്ചിട്ടുളളത്. ശേഷിക്കുന്ന ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന മഴവെളളവും മലിന ജലവുമാണ് സമീപത്തെ വീട്ടിലേക്കും റോഡിലേക്കും നിറയുന്നത്. ഇവിടെ ഓട നിർമ്മിക്കണമെന്ന് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവയൊന്നും ചെവിക്കൊളളാൻ ആരും തയാറായില്ല. കമുകിൻകോട് ഭാഗത്തുനിന്നും ആരംഭിക്കുന്ന ഓട കൊടങ്ങാവിള വരെ നീട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.