
ചിറയിൻകീഴ്:പഞ്ചായത്ത് രൂപീകൃതമായ 1953 മുതലുളള ഇടത് തേരോട്ടം ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഇക്കുറിയും നിലനിറുത്തി.ആകെയുളള 19 വാർഡുകളിൽ 12 വാർഡുകൾ എൽ.ഡി.എഫ് വിജയിച്ചു. കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റ് വർദ്ധിപ്പിച്ച് നില മെച്ചപ്പെടുത്താനുമായി.ബി.ജെ.പിയും ഇവിടെ നില മെച്ചപ്പെടുത്തി കഴിഞ്ഞ വർഷം ഒരു സീറ്റായിരുന്നത് രണ്ടായി വർദ്ധിപ്പിച്ചു.എന്നാൽ കഴിഞ്ഞ തവണ ഏഴ് സീറ്റുകൾ നേടിയ കോൺഗ്രസ് രണ്ട് സീറ്റുകൾ നഷ്ടപ്പെടുത്തി അഞ്ച് സീറ്റിലൊതുങ്ങി.ഏഴാം വാർഡായ വലിയകടയിൽ ഒരു വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ശിവപ്രഭ,ബി.ജെ.പി സ്ഥാനാർത്ഥിയെ തോല്പിച്ചത്. എൽ.ഡി.എഫ് 11, യു.ഡി.എഫ് :7, ബി.ജെ.പി 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കഴിഞ്ഞ തവണത്തെ കക്ഷി നില. ചിറയിൻകീഴ് ഗ്രാമപഞ്ചാത്തിൽ 70.54 ശതമാനം വോട്ടാണ് പോൾ ചെയ്തത്.പഞ്ചായത്തിലെ ഇപ്പോഴത്തെ കക്ഷിനില: എൽ.ഡി.എഫ് 12, യു.ഡി.എഫ്: 5, ബി.ജെ.പി :2 പഞ്ചായത്തിലെ ആറാം വാർഡായ ചിറയിൻകീഴിൽ നിന്ന് വിജയിച്ച പി.മുരളി പഞ്ചായത്ത് പ്രസിഡന്റായേക്കും. ഗുരുവിഹാർ:രേണുക ടീച്ചർ, എൽ.ഡി.എഫ് (362), പഴഞ്ചിറ: അനൂപ് ബി.എസ് , യു.ഡി.എഫ് (278) മേൽകടയ്ക്കാവൂർ:മിനിദാസ്, എൽ.ഡി.എഫ്, (17),ആൽത്തറമൂട് : ആർ.സരിത,എൽ.ഡി.എഫ്,(286), ശാർക്കര: സുരേഷ് കുമാർ.ജി, യു.ഡി.എഫ് (209), ചിറയിൻകീഴ്: പി.മുരളി, എൽ.ഡി.എഫ് (125), വലിയകട: എസ്.ശിവപ്രഭ, എൽ.ഡി.എഫ് (1), കോട്ടപ്പുറം: രാഖി.എസ്.എച്ച് , ബി.ജെ.പി (69), കടകം: അനീഷ് .ആർ,എൽ.ഡി.എഫ്,(118), ഒറ്റപ്പന: അൻസിൽ അൻസാരി,യു.ഡി.എഫ് (19), പെരുമാതുറ: അബ്ദുൾ വാഹിദ് എൽ.ഡി.എഫ്,(268), പൊഴിക്കര: ഫാത്തിമ ഷാക്കിർ എൽ.ഡി.എഫ്,(64),പുളുന്തുരുത്തി:ഷൈജ ആന്റണി എൽ.ഡി.എഫ്,( 35), മുതലപ്പൊഴി: സൂസി ബിനു എൽ.ഡി.എഫ്,(17), അരയതുരുത്തി: ജെ.ബിജു,എൽ.ഡി.എഫ്,(254), പുതുക്കരി: മനുമോൻ ആർ.പി,യു.ഡി.എഫ് (211),പണ്ടകശാല:വി.ബേബി,യു.ഡി.എഫ് (156),ആനത്തലവട്ടം: ഷീബ ബി.എസ്,എൽ.ഡി.എഫ് (55) കലാപോഷിണി:ശ്രീകുമാർ,ബി.ജെ.പി (99).