
സിനിമയുടെ വിജയത്തിൽ അതിലെ കഥാപാത്രങ്ങളുടെ അവതരണമികവ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ സ്വഭാവത്തിലും വൈകാരികതലത്തിലും ഉണ്ടാക്കുന്ന വിട്ടുവീഴ്ച പലപ്പോഴും സിനിമകളുടെ കഥയെതന്നെ മാറ്റിമറിക്കും. ഒരു കഥാപാത്രം കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളിൽ അവർക്ക് നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ സ്വാഭാവികമായി അഭിനയിച്ചു കാണിക്കുമ്പോഴാണ് ഏതൊരു നടനും നടിയും വേറിട്ടു നിൽക്കുന്നത്. ആ രീതിയിൽ കഥാപാത്രങ്ങളോട് പൂർണമായും നീതിപുലർത്തി ചെയ്യുന്ന സിനിമകൾ വിജയിച്ചിട്ടുമുണ്ട്. കഥാപാത്രങ്ങൾക്കായി അതിർവരമ്പുകൾ ലംഘിക്കാൻ തയ്യാറായ നായികാനായകന്മാർ മലയാളത്തിന്റെ അഭിമാനമാണ്. ഇത്തരത്തിൽ നടീനടന്മാർ മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. സിനിമയിലെ ഒരു രംഗം തങ്ങളുടെ നഗ്നമായ മേനി ആവശ്യപ്പെടുകയാണെങ്കിൽ അതിനും തയ്യാറായിരുന്ന നടികൾ നമുക്കുണ്ട്.അവരിലൂടെ...
നന്ദിത ദാസ്

കണ്ണകി എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നന്ദിത ദാസ്. '1947 എർത്ത്', 'ബിഫോർ ദി റെയിൻസ്' എന്നീ ചിത്രങ്ങളിലും ഇവർ നഗ്നയായി അഭിനയിച്ചിട്ടുണ്ട്. ഒരു സ്വാതന്ത്ര ചിന്താഗതിക്കാരിയായ താരം സംവിധായിക എന്ന നിലയിലും തിളങ്ങി.
അമല പോൾ

ചെറിയ കാലയളവിൽ ഒട്ടേറെ വിവാദങ്ങളിൽ ചെന്ന് ചാടിയ നടിയാണ് അമല പോൾ. തമിഴ് ചിത്രമായ ആടയിൽ ആണ് അമല പൂർണ നഗ്നയായി അഭിനയിച്ചത്. ടീസർ പുറത്തിറങ്ങിയപ്പോൾ അതിൽ ടോയ്ലറ്റ് പേപ്പർ മാത്രം ചുറ്റി നിൽക്കുന്ന അമലയുടെ രംഗങ്ങൾ ചർച്ചയായിരുന്നു. കൃത്രിമമായി ആ രംഗം ഷൂട്ട് ചെയ്യാമെന്ന് ഡയറക്ടർ പറഞ്ഞെങ്കിലും നഗ്നയായി അഭിനയിക്കാൻ തനിക്ക് വിഷമം ഒന്നുമില്ലെന്ന് അമല പോൾ വ്യക്തമാക്കി. പതിനഞ്ചു പേർ മാത്രമുള്ള ഒരു സെറ്റിൽ വച്ചാണ് ആ രംഗം എടുത്തതെന്ന് അമല പറഞ്ഞിരുന്നു. നഗ്നയായി അഭിനയിച്ചതിന്റെ പേരിൽ തമിഴിലെ പ്രമുഖ നടന്റെ ചിത്രത്തിൽ നിന്നും അമലയെ ഒഴിവാക്കി എന്നും വാർത്തയുണ്ടായിരുന്നു.
മീര വാസുദേവൻ
മോഹൻലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമായിരുന്നു തന്മാത്ര. ഈ സിനിമയുടെ അവസാന രംഗങ്ങളിൽ നായിക നഗ്നയായിട്ട് അഭിനയിക്കേണ്ടത് അത്യാവശ്യം ആയിരുന്നു. എന്നാൽ ഈ ഒരൊറ്റ കാര്യം കൊണ്ട് പല നടികളും തന്മാത്രയിൽ അഭിനയിക്കുന്നതിന് വിസമ്മതിച്ചു. എന്നാൽ, മീര അതിനു തയ്യാറായി. മോഹൻലാലുമൊത്തുള്ള രംഗം പൂർണ നഗ്നയായി അഭിനയിക്കാം എന്നവർ സമ്മതിക്കുകയായിരുന്നു. പക്ഷെ ക്യാമറമാനും സംവിധായകനും നായകനും മാത്രമേ ആ രംഗം എടുക്കുമ്പോൾ ഉണ്ടാവാൻ പാടുള്ളൂ എന്ന് മീര വ്യക്തമാക്കി. ഇക്കാര്യം സമ്മതിച്ച ബ്ലെസി മീരയെ നായികയാക്കി തന്മാത്ര ചിത്രീകരിക്കുകയായിരുന്നു. തന്മാത്ര ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രമല്ല,നിരവധി അവാർഡുകളും ചിത്രം സ്വന്തമാക്കി. ഈ ചിത്രത്തിലെ അഭിനയം മോഹൻലാലിനെ ദേശീയ അവാർഡിന്റെ അവസാന റൗണ്ടിൽ വരെ എത്തിച്ചു.
കനി കുസൃതി

നഗ്നയായി അഭിനയിച്ച മറ്റൊരു നടിയാണ് കനി കുസൃതി. വിവാദമായ ‘മെമ്മറീസ് ഒഫ് മെഷീൻ’ എന്ന ഹ്രസ്വ ചിത്രത്തിലെ നായിക കൂടിയാണ് കനി കുസൃതി. ഇതിനെ കുറിച്ച് കനിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ് ''എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരരവും. പണ്ട് ഞാൻ ഭയങ്കര നാണം കുണുങ്ങി ആയിരുന്നു. എന്നാൽ എന്റെ നാണം ഇപ്പേൾ പോയിരിക്കുന്നു."" സിനിമയിലും അത് പോലെ മോഡലിംഗിലും ശ്രദ്ധ നേടി. 'ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും താരത്തെ തേടിയെത്തി.
സീമ

ഒരു കാലത്ത് സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് തിരക്കിട്ട് പാഞ്ഞിരുന്ന നടിയാണ് സീമ. സിനിമയിലേക്ക് കടന്നു വന്നത് തന്നെ അർദ്ധ നഗ്നയായി അഭിനയിച്ചു കൊണ്ടാണ്. അവളുടെ രാവുകൾ എന്ന ചിത്രത്തിൽ അർദ്ധ നഗ്നയായി അഭിനയിച്ച് യുവാക്കളുടെ മനം കവർന്ന സീമയെ പിന്നീട് ആ സിനിമയുടെ സംവിധായകനായ ഐ.വി ശശി വിവാഹം കഴിക്കുകയായിരുന്നു. ജയൻ - സീമ ജോഡികളായെത്തിയ സിനിമകളെല്ലാം അക്കാലത്ത് കൈയടിനേടുകയും ചെയ്തു.