
ബാലരാമപുരം:തലയൽ സ്വരസന്ധ്യ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ തലയൽ മനോഹരൻ നായർ രചിച്ച മാളോട്ടമ്മ ചരിത്രനാടക പരമ്പരകളായ മാളോട്ടമ്മ,തോറ്റംപാട്ട്,ദിക്കുബലി എന്നിവയിലെ ഗാനങ്ങൾ സമാഹരിച്ച ഓഡിയോ ആൽബത്തിന്റെ പ്രകാശനം കോട്ടുകാൽ കൃഷ്ണകുമാർ ഡോ.എ.എം ഉണ്ണിക്കൃഷ്ണന് നൽകി നിർവഹിച്ചു. എൻ.ഹരിഹരൻ അദ്ധ്യക്ഷനായി.തലയൽ മാളോട്ട് ക്ഷേത്ര സാംസ്കാരിക നിലയത്തിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സുനി ടീച്ചർ, എ.രവീന്ദ്രൻ നായർ, തലയൽ ആർ.പി.ഗോപകുമാർ, എസ്.എസ്.അഷ്ടമി, ഗിരിജ ടീച്ചർ എന്നിവർ സംബന്ധിച്ചു. സ്വരസന്ധ്യ കലാകാരൻമാരുടെ ഗാനമേളയും നടന്നു.