examm

തിരുവനന്തപുരം: ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്ന് ഒന്നാം വർഷ ഹയർസെക്കൻഡറി /വൊക്കേഷണൽ ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷകളിൽ ഇന്ന് നടക്കാനിരുന്ന ഇക്കണോമിക്‌സ്, 22ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷകൾ കൂടി മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ചോദ്യപേപ്പറുകൾ മോഷണം പോയത്. ഇന്നലെ അക്കൗണ്ടൻസി എ.എഫ്.എസ് പരീക്ഷ മാറ്റിയിരുന്നു.സ്കൂളിലെ അലമാര കുത്തിതുറന്ന് ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ്,​ ഇക്കണോമിക്സ്,​ ഇംഗ്ലീഷ് വിഷയങ്ങളുടെ 10 വീതം ചോദ്യപേപ്പറുകൾ മോഷ്ടിച്ചത്. മറ്റൊരു സാധനവും നഷ്ടപ്പെട്ടിരുന്നില്ല.