1

പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ മറ്റെല്ലാവരും പരാജയം രുചിച്ചെങ്കിലും എരിക്കലുവിള വാർഡിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സജയകുമാർ മുന്നണിയുടെ താരമായി. 15 വാർഡുകളുള്ള പഞ്ചായത്തിൽ ഇക്കുറി 13 വാർഡുകളിലും കോൺഗ്രസാണ് മത്സരിച്ചത്. ഒരു സീറ്റ് മുസ്ളിം ലീഗിനും ഒരു സീറ്റ് ആർ.എസ്.പിക്കും നൽകി. എന്നാൽ സജയകുമാറിന് മാത്രമാണ് വിജയിക്കാൻ സാധിച്ചത്. ഗ്രാമപഞ്ചായത്തിലെ പ്രഥമ പ്രസിഡന്റായിരുന്ന കെ.ജി.സുധാകരന്റെ മകനാണ് സജയകുമാർ.

16 വർഷക്കാലം പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ജി.സുധാകരൻ ഡി.സി.സി വൈസ് പ്രസിഡന്റുമായിരുന്നു. കടുത്ത മത്സരത്തിൽ മുന്നണിയുടെ മറ്റ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടപ്പോഴും സജയകുമാറിന്റെ വിജയം മാത്രമാണ് യു.ഡി.എഫിന് ആശ്വാസമായത്.