
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലേക്ക് നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിന്റെ ഭാഗമായി ജില്ലകളിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പൗരപ്രമുഖരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന സംവാദപരിപാടിക്ക് 22ന് കൊല്ലത്ത് തുടക്കമാകും. ഗസ്റ്റ് ഹൗസുകളിലാകും കൂടിക്കാഴ്ചകൾ.
22ന് രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് പരിപാടി.
23ന് വൈകിട്ട് കോട്ടയം, 24ന് വൈകിട്ട് തിരുവനന്തപുരം, 26ന് രാവിലെ കണ്ണൂർ, വൈകിട്ട് കാസർകോട്, 27ന് രാവിലെ കോഴിക്കോട്, വൈകിട്ട് വയനാട്, 28ന് രാവിലെ മലപ്പുറം, വൈകിട്ട് പാലക്കാട്, 29ന് തൃശൂർ, 30ന് രാവിലെ എറണാകുളം, വൈകിട്ട് ആലപ്പുഴ എന്നിങ്ങനെയാണ് പര്യടനം. ഇടുക്കിയിലെ തീയതി പിന്നീട്.