
സിനിമാ നടിയോടെന്നല്ല ഏതൊരു പെൺകുട്ടിയോടും അപമര്യാദയായി പെരുമാറുന്നവർക്ക് കർശന ശിക്ഷ തന്നെ നൽകണം. സിനിമയിലഭിനയിക്കുന്ന പെൺകുട്ടികളോട് എന്തുമാവാമെന്ന പൊതുബോധത്തിനും മാറ്റംവരണം. പെൺകുട്ടികളോട് മോശം പെരുമാറ്റം വച്ചുപുലർത്തുന്ന മനോരോഗികൾക്കെതിരെ കർശന നടപടിയെടുക്കണം. ഇനി ഒരാളും ഒരു പെണ്ണിനോടും ഇതാവർത്തിക്കാതിരിക്കാനുള്ള പഴുതടച്ച നിയമമുണ്ടാകണം. ഒാരോ മുക്കിലും മൂലയിലും സി.സി.ടി.വി കാമറകൾ പോലുമുണ്ടെന്ന് മറന്ന് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് ഒരുതരം രോഗമാണെന്ന് പറയാതെ വയ്യ.
ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ ഇവിടെ പൊലീസും ആഭ്യന്തരമന്ത്രാലയവുമുണ്ട്. അത് ഒരുക്കുന്നത് മുഖ്യമന്ത്രിയാണ്. കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ സിനിമാതാരമായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയവരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിക്കഴിഞ്ഞു. ആ ക്രിമിനൽസിന് കടുത്ത ശിക്ഷ നൽകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
(പ്രശസ്ത സംവിധായകനാണ് ലേഖകൻ)