ksfe
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് 15 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങൾ കലൂർ പി.വി.എസ് കോവിഡ് അപെക്സ് സെൻ്ററിന് കൈമാറുന്നു.

കൊച്ചി: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് കലൂർ പി.വി.എസ് കൊവിഡ് അപെക്സ് സെന്ററിലേക്ക് 15 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങൾ കൈമാറി. 10 ലക്ഷം രൂപയുടെ വെന്റിലേറ്ററും അഞ്ച് ലക്ഷം രൂപയുടെ മരുന്നുകളുമാണ് കൈമാറിയത്.

കെ.എസ്.എഫ്.ഇ ഡയറക്ടർ അഡ്വ.വി.കെ. പ്രസാദ്, ചീഫ് മാനേജർ ശ്യാംലാൽ, അസിസ്റ്റന്റ് ജനറൽ മാനേജർ കെ.പി. പ്രമീള, നോഡൽ ഓഫീസർ ഡോ. ഹനീഷ്, ആർ.എം.ഒ ഡോ. അൻവർ എന്നിവർ പങ്കെടുത്തു.