കൊച്ചി: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ ആരോഗ്യ പോഷണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഐ.സി.ഡി.എസ് ന്യൂട്രിഷൻ ആൻഡ് പേരന്റിംഗ് ക്ലിനിക്കുകൾ ആരംഭിച്ചു. 6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരി​കൾഎന്നിവരിലെ പോഷണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ന്യൂട്രിഷണിസ്റ്റുകളുടെ സേവനം ആഴ്ചയിൽ 2 ദിവസം വീതം ലഭി​ക്കും.