
നെടുമങ്ങാട്:കഴിഞ്ഞ തവണത്തെ 15 സീറ്റിൽ നിന്ന് അംഗബലം 20 ലേയ്ക്ക് ഉയർത്തി ഇടതിന്റെ ഉറച്ച കോട്ടയായ കരകുളം ഗ്രാമപഞ്ചായത്ത് ഒരിക്കൽക്കൂടി ചുവന്നു.കോൺഗ്രസിന്റെ അംഗബലം അഞ്ചിൽ നിന്ന് മൂന്നായി ചുരുങ്ങിയപ്പോൾ,ബി.ജെ.പിക്ക് മൂന്ന് സിറ്റിംഗ് സീറ്റുകളും നഷ്ടമായി. 25 വർഷമായി ഭരണത്തിൽ തുടരുന്ന എൽ.ഡി.എഫ് ഏറ്റവും മികച്ച ഭൂരിപക്ഷം കൈയടക്കി.കാൽനൂറ്റാണ്ടിനിപ്പുറം ബി.ജെ.പിക്ക് ഒരംഗം പോലുമില്ലാത്ത ഭരണസമിതിയാണ് നിലവിൽ വരുന്നത്. കരയാളത്തുകോണം ജനറൽ സീറ്റിൽ 546 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് സീറ്റ് നിലനിറുത്തിയ സി.പി.എം മഹിളാ അസോസിയേഷൻ ലോക്കൽ സെക്രട്ടറി യു.ലേഖാറാണിയെ പ്രസിഡന്റാക്കാനാണ് സി.പി.എമ്മിലെ ധാരണ. സി.പി.എം 15 ലും സി.പി.ഐ 5 സീറ്റിലുമാണ് വിജയിച്ചത്.മൂന്ന് സീറ്റുണ്ടായിരുന്ന സി.പി.ഐ,കോൺഗ്രസിന്റെ പക്കലുണ്ടായിരുന്ന മുദിശാസ്താംകോടും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ പ്ലാത്തറയുമാണ് അധികമായി പിടിച്ചത്.കോൺഗ്രസിന്റെ അയണിക്കാടും ബി.ജെ.പിയുടെ ഏണിക്കരയും സി.പി.എമ്മും നേടി.വാർഡുകളും വിജയികളും ഭൂരിപക്ഷവും ചുവടെ:വട്ടപ്പാറ വെസ്റ്റ് - എസ്.സാബു (എൽ.ഡി.എഫ് -65), വട്ടപ്പാറ ഈസ്റ്റ് - കെ.ബി അനിൽ (എൽ.ഡി.എഫ് -22), കരയാളത്ത്കോണം - യു.ലേഖാറാണി (എൽ.ഡി.എഫ് -546), പ്ളാത്തറ -ബി.പ്രഭാകുമാരി (എൽ.ഡി.എഫ് - 270), വേങ്കോട് - എസ്.ശ്രീകല - (എൽ.ഡി.എഫ് - 351), കിഴക്കേല - ആർ.ഹസീന (എൽ.ഡി.എഫ് -298), ചെക്കക്കോണം - ഹേമലതകുമാരി (യു.ഡി.എഫ് -187), അയണിക്കാട് - എസ്.സുരേഷ്‌കുമാർ (എൽ.ഡി.എഫ് -18), തറട്ട - ആർ.വി വിനോദ് (എൽ.ഡി.എഫ് -650), കാച്ചാണി -പി.ഉഷാകുമാരി (എൽ.ഡി.എഫ് -349), മുദിശാസ്‌താംകോട് -സി.എ രാജം (എൽ.ഡി.എഫ് -297), വഴയില - വി.രാജീവ് (എൽ.ഡി.എഫ് - 228), ആറാംകല്ല് -വീണാ രാജീവ് (എൽ.ഡി.എഫ് -134), കരകുളം - ആർ.രമണി (എൽ.ഡി.എഫ് -219), മുക്കോല - ടി.സുനിൽകുമാർ (എൽ.ഡി.എഫ് -168), ഏണിക്കര - വി.ആശ (എൽ.ഡി.എഫ് -134), നെടുമ്പാറ -പുഷ്പലീല (യു.ഡി.എഫ് -22), കല്ലയം - ഹരികുമാർ (യു.ഡി.എഫ് - 3), പ്ലാവുവിള - ഡി.ആർ സന്തോഷ് (എൽ.ഡി.എഫ് -205), നെടുമൺ - ആർ.ഗോപകുമാർ (എൽ.ഡി.എഫ് -4), മരുതൂർ - ആശാ പ്രദീപ് (എൽ.ഡി.എഫ് -416), കഴുനാട് - പി.വി. ദീപ (സ്വന്തന്ത്ര -201), ചിറ്റാഴ - കെ.ബിന്ദു (എൽ.ഡി.എഫ് -89).