ppe-kit

തിരുവനന്തപുരം: 21ന് നടക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് കൊവിഡ് മാനദണ്ഡം കർശനമാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ മാനദണ്ഡങ്ങളും വ്യവസ്ഥകളും പുതുക്കി ഉത്തരവിറക്കി. ചടങ്ങിനെത്തുന്നവർ മാസ്ക്, സാനിറ്റൈസർ,ഫെയ്സ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം. കൊവിഡ് ബാധിക്കുകയോ, നിരീക്ഷണത്തിലാകുകയോ ചെയ്താൽ അവർ പി. പി. ഇ. കിറ്റ് ധരിച്ച് വേണം ചടങ്ങിനെത്താൻ. ഇത്തരത്തിലുള്ളവർക്ക് മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷമാണ് അവസരം നൽകേണ്ടത്.