
തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ കാലാവധി ഇന്നലെ അർദ്ധരാത്രിയോടെ അവസാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബർ ആറിനാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്.