
കല്ലമ്പലം: കിറ്റിൽ നിന്നും ആറ്റിങ്ങൽ അഗ്നിശമന സേന രക്ഷിച്ച കരവാരം തോട്ടയ്ക്കാട് പുതുവൽവിള വീട്ടിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ വനജാക്ഷി അമ്മ (87) നിര്യാതയായി.
വീടിനു സമീപത്തെ കിണറ്റിൽ വീണ വനജാക്ഷി അമ്മയെ ആറ്റിങ്ങൽ അഗ്നിശമന സേന രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കിളിമാനൂർ ഇലക്ട്രിക് ശ്മശാനത്തിൽ സംസ്ക്കരിച്ചു. മക്കൾ : ഗിരിജ, രാധ, മുരളീധരൻ, ജയകുമാർ മരുമക്കൾ: ജയരാജൻ . നടേശൻ, സിന്ധു. മരണാനന്തര ചടങ്ങുകൾ ജനുവരി ഒന്നിന് രാവിലെ 8.30 ന്.