
തിരുവനന്തപുരം: കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷ, ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവർത്തിക്കുന്ന മുൻ സംസ്ഥാന ധനകാര്യ സെക്രട്ടറി ഡോ.വി.പി. ജോയിയെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിച്ചേക്കും. ഡോ. വിശ്വാസ് മേത്ത ഫെബ്രുവരി 28ന് വിരമിക്കുന്ന ഒഴിവിലേക്ക് ജോയിയുടെ സേവനം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതും.
നാഷണൽ അതോറിറ്റി ഒാൺ കെമിക്കൽ വെപ്പൺസ് കൺവെൻഷൻ ചെയർമാൻ കൂടിയാണ് ജോയി. കേന്ദ്രാനുമതി ലഭിച്ചാൽ അദ്ദേഹം തിരിച്ചെത്തും.
2023 ജൂൺ 30വരെ ചീഫ്സെക്രട്ടറി പദവിയിൽ തുടരാനാകും. 1987 ബാച്ചിൽ പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കാബിനറ്റ് സെക്രട്ടേറിയറ്റിൽ പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറിയായാണ് 2013ൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയത്.