kerala-administrative-ser

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൻെറ ഇന്റർവ്യൂ ഫെബ്രുവരി ആദ്യം നടക്കും. ഫെബ്രുവരി അവസാനത്തോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏപ്രിൽ ഒന്നിന് അഡ്വൈസ് മെമ്മോ അയക്കും.

സ്ട്രീം ഒന്നായ പൊതുവിലുള്ള ഉദ്യോഗാർത്ഥികളുടെയും സ്ട്രീം രണ്ടായ ഗവ. ജീവനക്കാരുടെയും സ്ട്രീം മൂന്നായ ഗസറ്റഡ് ജീവനക്കാരുടെയും മെയിൻ പരീക്ഷയുടെ ഫലം വരാനുണ്ട്. സ്ട്രീം മൂന്നിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർക്കും പരീക്ഷ എഴുതാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അവർക്കായി പ്രിലിമിനറി പരീക്ഷയും ഫൈനൽ പരീക്ഷയും നടത്തും. . അമ്പതോളം ഹയർ സെക്കൻഡറി അദ്ധ്യാപകരാണ് അപേക്ഷകരായിട്ടുള്ളത്. ഇവർക്കുള്ള പരീക്ഷകൾ ഈ മാസം നടക്കും. സ്ട്രീം ഒന്നിലും രണ്ടിലും പതിനായിരത്തിൽപ്പരം അപേക്ഷകരിൽ 2200 പേരാണ് മെയിൽ പരീക്ഷയ്ക്ക് അർഹത നേടി എഴുതിയത്. സ്ട്രീം മൂന്നിൽ 1450 പേരിൽ 550 പേരാണ് അർഹത നേടിയത്. ഫൈനൽ ഫലം വരുമ്പോൾ ഇതിൽ കുറവുണ്ടാകും. 150 ഒഴിവുകളാണുള്ളത്.