
കോവളം: പനത്തുറയിൽ കാണാതായ പ്ലസ് ടു വിദ്ധ്യാർത്ഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി. പനത്തുറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മുൻ സെക്രട്ടറി പാച്ചല്ലൂർ പനത്തുറ കിളിയന്റെ മുടുമ്പ് ശ്രീലകം വീട്ടിൽ ത്രിദീപ്കുമാറിന്റെ മകൻ ദേവദത്തന്റെ (അച്ചു 17) മൃതദേഹമാണ് ഇന്നലെ രാവിലെ 7.30 ഓടെ പൂന്തുറ ചേരിയമുട്ടം പുറംകടലിൽ മത്സ്യതൊഴിലാളികൾ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് വിദ്യാർത്ഥിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റ സഹായത്തോടെ വിഴിഞ്ഞത്ത് എത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രസന്നകുമാരിയാണ് മാതാവ്. സഹോദരൻ: ഹരിശങ്കർ.