kerala

കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിലെ വലിയ തമ്പുരാൻ ഉതൃട്ടാതി തിരുനാൾ ആർ. കേരളവർമ്മ വലിയ കോയി തമ്പുരാൻ (104) ബംഗളൂരു റിച്ച്മണ്ട് റോഡിലെ വസതിയിൽ നിര്യാതനായി. തിരുവിതാംകൂർ ഭരിച്ചിരുന്ന സേതുലക്ഷ്മീഭായിയുടെ മരുമകനാണ്. പരേതയായ ഉത്രം തിരുനാൾ ലളിതാഭായിയാണ് ഭാര്യ. മകൾ: ചിത്രകാരി രുക്മിണി വർമ്മ.ചിത്രകാരനും സംഗീതജ്ഞനും പണ്ഡിതനുമായിരുന്ന കേരളവർമ്മ ബംഗളൂരുവിൽ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു.