
തിരുവനന്തപുരം: നിയമാവലിക്ക് വിരുദ്ധമായി കൂടുതൽ കെ.പി.സി.സി ഭാരവാഹികളെ നിയമിച്ചതിനെതിരെ കോൺഗ്രസ് നേതാവ് നൽകിയ ഹർജിയിൽ എ.എെ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധി ഹാജരാകാൻ കോടതി ഉത്തരവ്.
രണ്ടാം അഡിഷണൽ മുൻസിഫ് കോടതിയാണ് ഫെബ്രുവരി 25ന് ഹാജരാകാൻ നിർദ്ദേശം നൽകിയത്.
കർഷക കോൺഗ്രസ് ജില്ലാ വെെസ് പ്രസിഡന്റ് വി.എൻ ഉദയകുമാറാണ് ഹർജി നൽകിയത്.
കെ.പി.സി.സി യുടെ ഭാരവാഹികളായി 128 പേരെ ഉൾപ്പെടുത്തിയ ജംബോ പട്ടിക കെ.പി.സി.സി തയ്യാറാക്കിയതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.
കെ.പി.സി.സിയുടെ നിയമാവലി പ്രകാരം 41 ഭാരവാഹികൾ മാത്രമേ പാടുളളൂ.ഇവരിൽ നിന്ന് വേണം പ്രസിഡന്റ് ,വെെസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുക്കേണ്ടത്. ചിലരുടെ സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് ജംബോ പട്ടിക തയ്യാറാക്കിയതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ അടക്കമുളളവരാണ് എതിർകക്ഷികൾ.