penstion

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാപെൻഷൻ പ്രതിമാസം 1500യാക്കി സർക്കാർ ഉയർത്തും. 1400ൽ നിന്ന് പെൻഷൻ 1500 രൂപയാക്കുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇടതു മുന്നണി വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. സാമൂഹിക സുരക്ഷാപെൻഷനും കൊവിഡ് കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്ര് വിതരണവും വിജയത്തെ സഹായിച്ച പ്രധാന ഘടകമാണെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.