
ഓടനാവട്ടം: മുട്ടറയിൽ യുവാവിനെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുട്ടറ പൂവൻകോണത്ത് മനുവിലാസത്തിൽ മധുസൂദനൻപിള്ളയുടെയും രാധാമണിഅമ്മയുടെയും മകൻ എം. മഹേഷ്‌കുമാറാണ് (34) മരിച്ചത്. കഴിഞ്ഞ ദിവസം വെളുപ്പിന് നാലുമണിയോടെ റബർ ടാപ്പിംഗിനെത്തിയ സ്ത്രീ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. മുഖത്ത് മാസ്ക് ധരിച്ച നിലയിലായിരുന്നു.
മരണകാരണം വ്യക്തമല്ല. സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. അവിവാഹിതനാണ്. മൂത്ത സഹോദരൻ മനോജ് .