ramesan

തിരുവനന്തപുരം : കോർപ്പറേഷനിലെ നൂറുവാർഡുകളിലെ വിജയികളിൽ ഭൂരിപക്ഷത്തിൽ ഒന്നാമനായി കാട്ടയിക്കോണത്ത് നിന്നും വിജയിച്ച രമേശൻ.ശക്തമായ പോരാട്ടത്തിനാടുവിൽ 1786 വേട്ടു നേടിയാണ് രമേശൻ ജനപ്രീതി തെളിയിച്ചത്. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് നിലനിറുത്തുകയെന്ന ദൗത്യം ഏറ്റെടുത്ത് രമേശൻ കഴിഞ്ഞതവണ പാർട്ടി നേടിയ 296 വോട്ടിന്റെ ഭൂരിപക്ഷമാണ് നാലക്കത്തിലെത്തിച്ചത്. 2015ൽ കഴക്കൂട്ടം വാർഡിൽ നിന്നും വിജയിച്ച വി.കെ.പ്രശാന്തിനായിരുന്നു ഏറ്റവും കൂടുതൽ ഭൂരിപക്ഷം.പ്രാദേശിക തലത്തിലെ നിറസാന്നിദ്ധ്യമായ രമേശനെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ നാട്ടുകാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.കാട്ടായിക്കോണം ലോക്കൽകമ്മിറ്റി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമാണ്.കഴക്കൂട്ടം ഗ്രാമപഞ്ചായത്തിൽ രണ്ടുവട്ടം മത്സരിച്ചു. ആദ്യം പരാജയപ്പെട്ടു.രണ്ടാമൂഴത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി.അയിരൂർപ്പാറ ഫാർമേഴ്സ് ബാങ്ക് അഡ്മിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗം,തിരുവനന്തപുരം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി അംഗം,കാട്ടായിക്കോണം ഗവ.യു.പി.എസ്.വികസന സമിതി ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിക്കുന്നു. മുതിർന്ന നേതാവെന്ന നിലയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇദ്ദേഹത്തെ പരിഗണിച്ചേക്കും. സി ആപ്ട് ജീവനക്കാരിയായ അജിതയാണ് ഭാര്യ. മക്കൾ : രജിൻ രമേശ്, അമൽ രമേശ്.