re-poling

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രങ്ങൾ തകരാറായതിനെ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കി 18ന് റീപോളിംഗ് നടത്തിയ വയനാട് സുൽത്താൻബത്തേരിയിലെ തൊടുവെട്ടി, മലപ്പുറം തീരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം എന്നീ വാർഡുകളിലെ ഫലം പ്രഖ്യാപിച്ചു. തൊടുവെട്ടി വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി അസീസി മാടാലയും കിസാൻ കേന്ദ്രം വാർഡിൽ മുസ്ലിം ലീഗിന്റെ ജഹഫർ കുന്നത്തേരിയും വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തൊടുവെട്ടിയിൽ 76.67, കിസാൻ കേന്ദ്രത്തിൽ 80.21 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.