neshamani

പാറശാല: ഓട്ടോ ഇടിച്ച് ഉച്ചക്കട വിരാലി വെട്ടുകാട് പറയൻവിള വീട്ടിൽ നേശമണി (75) മരിച്ചു. രാവിലെ വീട്ടിൽ നിന്നും ഇറങ്ങി ചായ കുടിക്കാൻ പോകവേ എതിരെ വന്ന ഓട്ടോ ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു. വിരാലി വെട്ടുകാട് ഭാഗത്ത് വച്ചാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഉടനെ തന്നെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. ഭാര്യ ചെല്ലക്കുട്ടി. അനിത, അജിത എന്നിവർ മക്കളാണ്.