aldos

ചെറുതോണി: പൊലീസ് ഉദ്യോഗസ്ഥനും വിമുക്തഭടന്റെ കുടുംബവുമായുള്ള വാക്കു തർക്കം കൈയാങ്കളിയിലെത്തി, കൂട്ടത്തല്ലിൽ ഇരുകൂട്ടർക്കും പരിക്കേറ്റു. കഞ്ഞിക്കുഴി തള്ളക്കാനത്ത് വാഴാഴ്ച രാവിലെ ഒൻപതിനാണ് കൂട്ടത്തല്ല് നടന്നത്. പൊലീസ് ഉദ്യോഗസ്ഥൻ തള്ളക്കാനം തൈയ്യിൽ റൊബിൻസൺ മാത്യു (30) സഹോദരൻ റോണി മാത്യു (20) മാതാവ് ആലീസ് മാത്യു (56) വിമുക്തഭടൻ ചേലച്ചുവട് വെള്ളാൻകുഴി എൽദോസ് (55) ഭാര്യ സാനി (47) മകൻ റോണറ്റ് (19) എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബം ഇടുക്കി മെഡിക്കൽ കോളേജിലും വിമുക്ത ഭടനും കുടുംബവും കോതമംഗലത്ത് സ്വകാര്യാശുപത്രിയിലും ചികിത്സതേടി. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇൻഡിക്കേറ്റർ ഇടാതെ തിരിച്ചപ്പോൾ പിന്നാലെ ബൈക്കിലെത്തിയ വിമക്തഭടന്റെ മകൻ റോണറ്റ് ബൈക്കിൽ നിന്ന് വീണു. ഇതുസംബന്ധിച്ച് ഇരുവരും വാക്കുതർക്കമുണ്ടാകുകയും റോണറ്റിന് മർദ്ദനമേറ്റതായും പറയുന്നു. വ്യാഴാഴ്ച രാവിലെ പള്ളിയിൽ പോയശേഷം എൽദോസും കുടുംബവും വീട്ടിലേക്ക് വരുന്നവഴി വാക്കുതർക്കം സംബന്ധിച്ച് ചോദിക്കുന്നതിന് റോബിൻസൺന്റെ വീട്ടിലെത്തി. സംഭവം സംബന്ധിച്ച് ചോദിക്കുന്നതിനിടെ വാക്ക് തർക്കമായി. തുടർന്നു നടന്ന കൂട്ടഅടിയിലാണ് ഇരുപക്ഷത്തുള്ളവർക്കും പരിക്കുപറ്റിയത്. ആക്രമണത്തിൽ റോബിൻസണിനും സഹോദരനും അമ്മക്കും പരിക്കുപറ്റിയതിന് പൊലീസിൽ നൽകിയ പരാതിയിൽ കേസ്സെടുത്തു. പരിക്കുപറ്റിയ വിമുക്ഭടന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ റോബിൻസൺും കുടുംബത്തിനുമെതിരെയും കേസെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു.