vote

മുടപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഴൂർ, കിഴുവിലം ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് നടക്കും. അഴൂർ ഗ്രാമ പഞ്ചായത്തിലേത് പെരുങ്ങുഴിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും കിഴുവിലം ഗ്രാമ പഞ്ചായത്തിലേത് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിലുമാണ് നടക്കുക. അഴൂർ പഞ്ചായത്തിൽ ആദ്യം മുതിർന്ന അംഗമായ ഷാജഹാന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് ഷാജഹാൻ മറ്റ് ജനപ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.