ajin

കല്ലറ: ബൈക്കിൽ ലോറിയിടിച്ച് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ കല്ലറ പരപ്പിൽ അജിൻ ഭവനിൽ ടി.പി അജിൻ ( 32 ) മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 5 ന് ശക്തികുളങ്ങര പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. എറണാകുളത്തെ ജോലി സ്ഥലത്തു നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു .അജിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നു വരുകയായിരുന്ന ലോറിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :ആവണി ,മകൻ ഋഷി .