
തിരുവനന്തപുരം: പ്രധാനമന്ത്രി വിള ഇൻഷ്വറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതികളിൽ അംഗമാകാത്ത റാബി സീസണിലെ കർഷകർ 31ന് മുമ്പ് അക്ഷയ/സി.എസ്.സി കേന്ദ്രങ്ങൾ, അംഗീകൃത മൈക്രോ ഇൻഷ്വറൻസ് ഏജന്റുകൾ / ബ്രോക്കിംഗ് പ്രതിനിധികൾ എന്നിവരുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം. നിശ്ചിത പ്രീമിയവും ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി / പാട്ടച്ചീട്ട് എന്നിവയുടെ കോപ്പികളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. www.pmfby.gov.in എന്ന വിലാസത്തിൽ കർഷകന് നേരിട്ട് ഓൺലൈനായും ചേരാം. വിവരങ്ങൾക്ക് കൃഷിഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനിയുടെ റീജിയണൽ ഓഫീസുമായോ ബന്ധപ്പെടണമെന്ന് മാനേജർ അറിയിച്ചു. ടോൾഫ്രീ നമ്പർ: 1800-425-7064.
.