kk

തിരുവനന്തപുരം: അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പ്രത്യാശ പദ്ധതിക്ക് 29,29,500 രൂപ വിനിയോഗിക്കാൻ അനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 2019ൽ ശേഖരിച്ച ഡേറ്റ പ്രകാരം സംസ്ഥാനത്തെ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സ്ഥാപനങ്ങളിൽ മാത്രം 1500ലധികം അന്യസംസ്ഥാനക്കാർ താമസക്കാരായുണ്ടെന്നാണ് കണ്ടെത്തൽ.

അനാഥർ, ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, വൃദ്ധർ, അഗതികൾ, ശാരീരിക മാനസിക വെല്ലുവിളികളുള്ളവർ എന്നിങ്ങനെ പരിഗണന അർഹിക്കുന്നവർക്കായാണ് പ്രത്യാശ പദ്ധതി ആവിഷ്‌കരിച്ചത്.

പ്രത്യാശ പദ്ധതി പ്രകാരം 40 പേരെ നേരത്തെ സ്വദേശത്തേക്ക് എത്തിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പേരെ അവരുടെ സംസ്ഥാനത്തെത്തിക്കാൻ സാധിച്ചില്ല. അതിനാൽ സമയബന്ധിതമായി പുനരധിവാസ പ്രവർത്തനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി പറഞ്ഞു.